ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി സുപ്രീം കോടതി ഉത്തരവായി. സുപ്രീം കോടതി ഭരണഘടന ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, പാന്‍കാര്‍ഡ്, ക്രഡിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാ സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതിയാണ് മാര്‍ച്ച് 31 വരെ നീട്ടിയത്. എല്ലാ സേവനങ്ങള്‍ക്കും സമയപരിധി ബാധകമാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ട് കോടതി അറിയിച്ചു.
Comments