ന്യൂഡല്‍ഹി: ലോക സൂപ്പര്‍ സീരീസ് ഫൈനല്‍സ് സിന്ധു ആദ്യ സെറ്റ് നേടിയപ്പോള്‍ ഇന്ത്യയുടെ വെള്ളിത്തിളക്കം ആ ചരിത്രം നേടിയെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. തുടര്‍ന്ന് ആ കാലിടറുകയായിരുന്നു. ചുണ്ടിനും കപ്പിനുമിടയില്‍ പി.വി സിന്ധുവിന് ദുബായ് സൂപ്പര്‍ സീരീസ് ഫൈനലില്‍ കിരീടം നഷ്ടമായി. ഫൈനലില്‍ ജപ്പാന്റെ അകാന യഗുമുചിയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് സ്വന്തമാക്കിയ സിന്ധുവിനെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ലോക രണ്ടാം നമ്പര്‍ താരം കൂടിയായ യഗുമുചി മറികടന്നത്. ഒന്നരമണിക്കൂറിലേറെ നേരം നീണ്ടു നിന്ന മത്സരത്തിനൊടുവിലാണ് പോരാട്ടം അവസാനിച്ചത്. സ്കോര്‍: 21-15, 12-21, 19-21.
Comments