പ്രതീക്ഷകള്‍ക്കൊപ്പം മുന്നേറാനായില്ലെങ്കിലും ഗുജറാത്തില്‍ ബിജെപി അധികാരം പിടിക്കുമെന്ന് ഉറപ്പായി. 100ല്‍ അധികം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് എണ്‍പതിനടുത്ത് സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി ബഹുദൂരം മുന്നിലായിരുന്നെങ്കില്‍ ക്രമേണ കോണ്‍ഗ്രസ് തിരിച്ചുവരുകയായിരുന്നു. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ലീഡുനില ബിജെപിയെ മറികടക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ബിജെപി വീണ്ടും മുന്നേറിയത്.
Comments