ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറിമറിഞ്ഞത് ഓഹരിവിപണിയിലും പ്രതിഫലിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യലീഡ് ഫലങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെച്ചപ്പോള്‍ ഓഹരിവിപണി കുത്തനെ ഇടിഞ്ഞു. എന്നാല്‍ ലീഡില്‍ നിലവില്‍ ബിജെപി കോണ്‍ഗ്രസ്സിനേക്കാള്‍ ഏറെ ദൂരം മുന്നിലെത്തിയതോടെ അത് ഓഹരി വിപണിയിലും നേട്ടമുണ്ടാക്കി. വ്യാപാരാരംഭത്തില്‍ സെന്‍സെക്സ് 850 പോയിന്റും നിഫ്റ്റി 184 പോയിന്റും ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ നിലമെച്ചപ്പെടുത്തി 50 പോയിന്റ് നേട്ടമുണ്ടാക്കിയിരിക്കുകയാണ്.
Comments