ഗുജറാത്തിലെയും ഹിമാചലിലെയും വിജയം വികസനത്തിനും നല്ല ഭരണത്തിനുമുളള അംഗീകാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സംസ്ഥാനങ്ങളിൽ ബിജെപി പ്രവർത്തകർ നടത്തിയ കഠിനാധ്വാനത്തെ സല്യൂട്ട് ചെയ്യുന്നു. അവരുടെ ശ്രമങ്ങളാണ് പാർട്ടിയുടെ വലിയ വിജയത്തിനു കാരണമായതെന്നും മോദി പറഞ്ഞു.
ബിജെപിയിൽ വിശ്വാസമർപ്പിച്ച ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനങ്ങള്‍ക്കു മുൻപിൽ തലകുമ്പിടുകയാണ്. ജനോപകാരപ്രദമായ വികസനം നടത്തുമെന്ന് നിങ്ങൾക്ക് ഉറപ്പുനൽകുന്നു. നിങ്ങൾക്കായി അക്ഷീണം പരിശ്രമിക്കുമെന്നും മോദി വ്യക്തമാക്കി. കൂടാതെ ബിജെപി പ്രവര്‍ത്തകര്‍ക്ക് മോദി നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്.
Comments