ന്യൂഡല്‍ഹി: അഞ്ചു പേര് ചേര്‍ന്ന് 22കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇതില്‍ നാലു പേര് 18 വയസ് തികയാത്തവരാണ്. വടക്ക് പടിഞ്ഞാറാന്‍ ഡല്‍ഹിയിലെ ജഹാന്‍ഗിര്‍പുരിയില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. അഞ്ചു പേരും പിടിയിലായതായി പോലീസ് അറിയിച്ചു. യുവതിയും പിടിയിലായ ഒരു കൗമാരക്കാരനും സുഹൃത്തുക്കളായിരുന്നു. ഇയാള്‍ പാര്‍ട്ടിയുണ്ടെന്ന് പറഞ്ഞ് യുവതിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഈ സമയം മറ്റു നാലു പേരും വീട്ടിലുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നും കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതെന്നും യുവതി പോലീസിനോട് പറഞ്ഞു. യുവതിയെ പോലീസ് വൈദ്യപരിശോധനക്ക് വിധേയയാക്കി ബലാത്സംഗം നടന്നെന്ന് സ്ഥിരീകരിച്ചു. അക്രമികളില്‍ ഒരാള്‍ 22-വയസുകാരനാണ്. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തീഹാര്‍ ജയിലിലേക്കയച്ചു.
Comments