ഇസ്ലാമാബാദ്: തിങ്കളാഴ്ച്ച പാകിസ്താനിലെത്തുന്ന അമ്മയും ഭാര്യയും കുല്‍ഭൂഷണുമായി നടത്തുക അവസാന കൂടിക്കാഴ്ച്ചയാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു പാകിസ്താന് വിദേശകാര്യവക്താവ് ഡോ.മൊഹമ്മദ് ഫൈസല്‍. അമ്മയ്ക്കും ഭാര്യയ്ക്കും കുല്‍ഭൂഷണിനെ കാണാന്‍ അനുമതി നല്‍കിയത് മനുഷ്യാവകാശം പരിഗണിച്ചാണെന്ന് മൊഹമ്മദ് ഫൈസല്‍ പറഞ്ഞു. അദ്ദേഹത്തെ തൂക്കിലേറ്റുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവില്ല. ദയാഹര്‍ജി ഇപ്പോഴും പരിഗണനയിലാണെന്നും മൊഹമ്മദ് ഫൈസല്‍ അറിയിച്ചു. വിദേശ കാര്യ മന്ത്രാലയത്തില്‍ വച്ചായിരിക്കും കുല്‍ഭൂഷണിനെ അമ്മയും ഭാര്യയും കാണുക. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നുള്ള നയതന്ത്രപ്രതിനിധിയും ഇവര്‍ക്കൊപ്പമുണ്ടാകുമെന്നും മൊഹമ്മദ് ഫൈസല്‍ പറഞ്ഞു. 2016 മാര്‍ച്ചിലാണ് പാകിസ്താന് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്ഭൂഷണ് ജാദവിനെ അറസ്റ്റ് ചെയ്തത്.
Comments