അഹമ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗുജറാത്തില്‍. ഗുജറാത്ത് തിരഞ്ഞെടുപ്പിലേറ്റ പരാജയം കോണ്‍ഗ്രസ് വിലയിരുത്തും. അതോടൊപ്പം സംസ്ഥാനത്ത് പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തില്‍ എത്തിയ രാഹുല്‍ പാര്‍ട്ടി എംഎല്‍എമാരുമായും നേതാക്കന്മാരുമായും കൂടിക്കാഴ്ച നടത്തും. 35 വര്‍ഷത്തിനുശേഷം മികച്ച പ്രകടനം കാഴ്ചവെച്ച തിരഞ്ഞെടുപ്പ് ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഗുജറാത്ത് സന്ദര്‍ശനമാണിത്. ഇന്ന് രാവിലെ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ടാണ് രാഹുലിന്റെ ഗുജറാത്ത് പര്യടനം ആരംഭിച്ചത്.ഗുജറാത്തില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടി 80 സീറ്റുകളില്‍ വിജയിച്ചിരുന്നു.
Comments