അഹമ്മദാബാദ്:കോണ്‍ഗ്രസിനെതിരെ വ്യാജ പ്രചരണം അഴിച്ചു വിട്ടാണ് ബിജെപി സംസ്ഥാനം പിടിച്ചെടുത്തതെന്ന് രാഹുല്‍ ആരോപിച്ചു. 'കഴിഞ്ഞ 20 വര്‍ഷമായി ബിജെപി ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ അഴിച്ചു വിട്ട വ്യാജ പ്രചരണത്തിന്റെ ഭാഗമായാണ് വിജയം നേടിയത്, സംസ്ഥാനത്ത് കോണ്‍ഗ്രസിന് സീറ്റുകള്‍ വിജയിക്കാനാവില്ലെന്ന തോന്നല്‍ ഇതോടെ മാറി. ഇനിയങ്ങോട്ട് കൂടുതല്‍ ശക്തമായ പ്രവര്‍ത്തനം കോണ്‍ഗ്രസ് കാഴ്ച വെയ്ക്കണം' രാഹുല്‍ പറഞ്ഞു. '90% പ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശക്തമായി പങ്കാളികളായി, എന്നാല്‍ 10% പേര് മാറി നിന്നു അതിന്റെ ഫലമാണ് തിരഞ്ഞെടുപ്പില്‍ കാണുന്നത്. ഗുജറാത്തിയെ കോണ്‍ഗ്രസുകാര്‍ അടുത്ത തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ഉദ്ദേശിച്ചാല്‍ ജയിച്ചിരിക്കും. നിങ്ങളില്‍ 70% പേര് ഈ വിശ്വാസത്തിലാണ് തിരഞ്ഞെടുപ്പ് നേരിട്ടത്. നമ്മുടെ ഫലം അത് തെളിയിക്കുന്നു. ഇനിയും കൂടുതല്‍ പേര് ശക്തമായി പ്രചരണം നടത്തിയാല്‍ 2022ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 135 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലേറും' രാഹുല്‍ പറഞ്ഞു. 2019 തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ സസൂഷ്മം വിലയിരുത്തുമെന്ന മുന്നറിയിപ്പും പ്രവര്‍ത്തകര്‍ക്ക് നല്കി
Comments