നേമം പ്രാവച്ചമ്പലത്ത് ഓട്ടോറിക്ഷ ഇടിച്ചു വീട്ടമ്മ മരിച്ചു. വിഴിഞ്ഞം സ്വദേശി മീരാ സാഹയുടെ ഭാര്യ ഫാത്തിമ ബീവി(62) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏട്ടുമണിയോടെയാണ് സംഭവം. ബന്ധുവിനോടൊപ്പം നടന്നു പോകുകയായിരുന്ന ഫാത്തിമ ബീവിയെ അമിത വേഗത്തിൽ എത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ഫാത്തിമ ബീവിയെ ഉടൻതന്നെ പൊലീസ് വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട ശേഷം സ്ഥലത്ത് നിന്നും കടന്ന രാജാജി നഗർ ഭാഗത്തുള്ള ഓട്ടോറിക്ഷയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments