കഴിഞ്ഞ ദിവസം ലോക്സഭയിൽ പാസ്സാക്കിയ മുത്തലാഖ് ബിൽ അടുത്ത ആഴ്ച രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. അടുത്ത തിങ്കളാഴ്ച ബിൽ രാജ്യസഭയിൽ അവസതരിപ്പിക്കുമെന്ന് പാർലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയൽ പറഞ്ഞു. രാജ്യസഭയിലാണ് ഗോയൽ ഇക്കാര്യം അറിയിച്ചത് ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ബിൽ പാസ്സാക്കിയെടുക്കുന്നതിനുള്ള സമവായ ശ്രമത്തിലാണ് കേന്ദ്രസർക്കാർ. കോൺഗ്രസിന്റെ നിലപാട് രാജ്യസഭയിൽ നിർണായകമാകും.
Comments