കേന്ദ്രസര്‍ക്കാറിനെയും ആര്‍എസ്എസിനെയും രൂക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്. ശക്തമായ കേന്ദ്രം നിലനില്‍ക്കുന്പോള്‍ സന്തുഷ്ടമായ സംസ്ഥാനം നിലനില്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നികുതി പിരിക്കാനുള്ള സംസ്ഥാനത്തിന്റെ അധികാരം മുഴുവന്‍ കേന്ദ്രമെടുത്തു. ജിഎസ്ടി വന്നതോടെ സംസ്ഥാനങ്ങളുടെ അവകാശം മുഴുവന്‍ നഷ്ടപ്പെട്ടു. ജിഎസ്ടിയുടെ ഭാഗമായി വലിയ അസംതൃപ്തി നിലനില്ക്കുന്നു. ആര്‍എസ്എസിന്റെ നയത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഓരോന്നായി ഇല്ലാതാക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി
Comments