ബിറ്റ്കോയിന് ഉള്‍പ്പടെയുള്ള ക്രിപ്റ്റോകറന്സികളില് നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി വീണ്ടും ധനകാര്യമന്ത്രാലയം. ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ ഇടപാടിനെതുടര്‍ന്ന് വ്യാഴാഴ്ച ബിറ്റ്കോയിന്റെ മൂല്യത്തില്‍ എട്ട് ശതമാനത്തോളം ഇടിവുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ 14,000 ഡോളറിനടുത്താണ് ബിറ്റ്കോയിന്റെ മൂല്യം.
Comments