സാമൂഹിക മാധ്യമങ്ങളിലൂടെ നടി പാര്‍വതിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് പിടിയിലായത്. പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഇയാള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സന്ദേശം അച്ചതായി പോലീസ് കണ്ടെത്തി. ഇതേകേസിൽ കഴിഞ്ഞ ദിവസം വടക്കാഞ്ചേരി സ്വദേശി പ്രിന്റോ എന്നയാൾ അറസ്റ്റിലായിരുന്നു. പാർവതിക്കെതിരായ സൈബർ ആക്രമണത്തിൽ പിടിയിലാകുന്ന രണ്ടാമത്തെയാളാണ് റോജി. എറണാംകുളം സൗത്ത് പോലീസ് കൊല്ലത്ത് എത്തിയാണ് റോജനെ കസ്റ്റഡിയിലെടുത്തത്.
Comments