ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്.പി.എഫ് കേന്ദ്രത്തിനകത്ത് കയറി ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തിൽ നാല് ജവാന്മാര് മരിച്ചു. മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.
പുലര്‍ച്ചെ രണ്ട് മണിയ്ക്കാണ് പുൽവാമയിൽ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ലെത്പോറയിൽ സിആര്‍പിഎഫ് പരിശീലന കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറിയ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്. ഗ്രനേഡ് എറിഞ്ഞ ശേഷം സൈനികര്‍ക്കുനേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജെയ്ഷെ മുഹമ്മദ് കമാൻഡര്‍ നൂര്‍ മുഹമ്മദിനെ സൈന്യം വധിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് ഭീകരര്‍ ആക്രമണം നടത്തിയത്. കരസേനാ മേധാവി ബിപിൻ റാവത്തിന്റെ ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിന് പിറ്റേന്നാണ് ഭീകരാക്രമണമുണ്ടായത്. താഴ്വരയിൽ സൈന്യം ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
Comments