ശബരിമല ക്ഷേത്രത്തിന്റെ പേര് ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രം എന്നാക്കി. കഴിഞ്ഞ ബോർഡ് തീരുമാനിച്ചിരുന്ന അയ്യപ്പ ക്ഷേത്രം എന്ന പേരാണ് മാറ്റിയത്. കഴിഞ്ഞ ബോര്‍ഡിന്റെ തീരുമാനം അംഗീകരിക്കാനാകുന്നല്ലെന്ന് വിലയിരുത്തല്‍ അവധാനത ഇല്ലാത്ത തീരുമാനമായിരുന്നു കഴിഞ്ഞ ബോർഡിന്റേതെന്നും വിമര്‍ശനം. ദേവസ്വം ബോർഡ് ഓഫീസുകളിൽ പഞ്ചിങ് സംവിധാനം നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി ശബരിമല ക്ഷേത്രത്തിൻറെ പേരുമാറ്റം ചർച്ച ചെയ്യാനായി ചേര്‍ന്ന തിരുവിതാകൂർ ദേവസ്വം ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. ശബരിമല ശ്രിധർമ്മശാസ്താക്ഷേത്രം എന്നപേര് പ്രയാർ ഗോപാകൃഷ്ണൻ ചെയർമാനായിരുന്ന കഴിഞ്ഞ ബോർഡ് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്ന് മാറ്റി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു
Comments