നീല കുറിഞ്ഞി ഉദ്യാനം നശിപ്പിക്കുന്നവര്‍ തീവ്രവാദികളെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കോട്ടക്കമ്പുരില്‍ കുറിഞ്ഞി ഇല്ലെന്ന മന്ത്രി തല സംഘത്തിന്റെ നിലപാട് കൈയ്യേറ്റക്കാരെ സംരക്ഷിക്കാനാണെന്നും കുമ്മനം പറഞ്ഞു. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കാന്‍ നിയമ പോരാട്ടവും പ്രക്ഷോഭ പരിപാടികളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള 14 അംഗ എന്‍ ഡി എ സംഘമാണ് നീലകുറിഞ്ഞി ഉദ്യാനത്തിലെ കൈയ്യേറ്റങ്ങള്‍ സന്ദര്‍ശിച്ചത്. ജോയ്സ് ജോര്‍ജ്ജ് എം പി യുടെ കൈവശമുള്ള ഭൂമിയിലെത്തിയ സംഘം നീലക്കുറിഞ്ഞിയും കണ്ടു. നീലക്കുറിഞ്ഞി കാണാന്‍ പറ്റിയത് ഭാഗ്യമാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
Comments