നിലം നികത്തി റോഡ് പണിത കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച കോട്ടയം വിജിലന്‍സ് കോടതിയുടെയാണ് ഉത്തരവ്. ജനുവരി 18ന് എഫ്ഐആര്‍ റജിസ്ട്രര്‍ ചെയ്ത് ഹാജറാക്കാരനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കണമെന്ന് നേരത്തെ ത്വരതാന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു.
കോട്ടയം വിജിലന്‍സ് എസ്.പിയാണ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് പണിതത് പാടം നികത്തിയാണെന്നാണ് ത്വരിതാന്വേഷണത്തിലെയും കണ്ടെത്തല്‍. ഇതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും വിജിലന്‍സ് എസ്പി ശുപാര്‍ശ ചെയ്യുന്നു.
Comments