സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വി എൻ വാസവൻ തുടരും. ജില്ലാ കമ്മിറ്റിയിലേയ്ക്ക് 5 പുതുമുഖങ്ങളടക്കം 37 അംഗങ്ങളെ തിരഞ്ഞെടുത്തു.
എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്, ഡിവൈ എഫ് ഐ ജില്ലാ സെക്രട്ടറി പി എൻ ബിനു, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജ്ക്കുട്ടി, കെ സി ജോസഫ്, കെ എൻ വേണുഗോപാൽ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ.
പാമ്പാടി സ്വദേശിയായ വി എൻ വാസവൻ രണ്ടാം തവണയാണ് സെക്രട്ടറിയാകുന്നത്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ സി പി ഐ എമ്മിലെത്തിയ വി എൻ വാസവൻ ജില്ലയിലെ ട്രേഡ് യൂണിയന്റെ അമരക്കാരനും റബ്കോ ചെയർമാനുമായിരുന്നു. 2006-2011 കാലയളവില്‍ കോട്ടയം നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.
Comments