You are Here : Home / News Plus

പൊളിഞ്ഞത് ചിലരുടെ ഗൂഢാലോചന

Text Size  

Story Dated: Sunday, April 15, 2018 09:05 hrs UTC

പിഞ്ചുകുട്ടിയെ ഹീനമായി പീഡിപ്പിച്ച്‌ കൊലചെയ്ത സംഭവം രാഷ്ട്രീമുതലെടുപ്പിന് വിനിയോഗിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടപ്പോള്‍ പൊളിച്ചത് ചിലരുടെ ഗൂഢാലോചന.

ആന്ധ്രയിലെ ടിഡിപി-ബിജെപി സഖ്യം പിരിഞ്ഞതിനും എന്‍ഡിഎയുടെ ഒരു സംസ്ഥാനത്തെ ഭരണം കുറഞ്ഞതിനും പിന്നാലെ ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യ ഭരണം പിരിയിക്കുകയായിരുന്നു ചിലരുടെ രാഷ്ട്രീയ ലക്ഷ്യം. ഒരു കക്ഷിയെക്കൂടി ബിജെപിയ്‌ക്കെതിരേയാക്കുകയായിരുന്നു രാഷ്ട്രീയ ലക്ഷ്യം. സംഘപരിവാറിനെതിരേ കുപ്രചാരണവും ബിജെപിക്കെതിരേ രാഷ്ട്രീയ നീക്കവുാമായിരുന്നു പദ്ധതി.

ഹിന്ദു ഏക്താ മഞ്ചിന് പേരുകൊണ്ട് മാത്രമാണ് ഹിന്ദു ബന്ധം എന്നു വ്യക്തമായി. സംഘടനയ്ക്ക് ബിജെപി-സംഘപരിവാറുമായല്ല, കോണ്‍ഗ്രസുമായാണ് അടുപ്പമെന്നും തെളിഞ്ഞു. ബിജെപി മന്ത്രിമാര്‍ക്കെതിരേ ആരോപണം ഉന്നയിച്ച്‌ പിഡിപി-ബിജെപി ബന്ധം തകര്‍ത്ത് സര്‍ക്കാരിനെ ഉലയ്ക്കുകയായിരുന്നു പദ്ധതി. പക്ഷേ, ആരോപണം ഉയര്‍ന്ന മന്ത്രിമാര്‍ക്കെതിരേ നടപടിയെടുത്ത് ബിജെപി പ്രതികരിച്ചതോടെ സര്‍ക്കാരിനെ വീഴ്ത്തുകയെന്ന പദ്ധതി നടക്കാതായി.

ഹിന്ദു ഏക്താ മഞ്ച് പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനും കോടതിക്കും എതിരായി പ്രകടനം നടത്തിയപ്പോള്‍ സ്ഥലത്തേക്ക് സംഘര്‍ഷത്തിന് അയവു വരുത്താന്‍ ബിജെപി നേതൃത്വമാണ് മന്ത്രിമാരെ അയച്ചത്. ഇക്കാര്യം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ കശ്മീര്‍ ചുമതലക്കാരനുമായ രാം മാധവ് അറിയിക്കുകയും ചെയ്തു. മന്ത്രിമാര്‍ അവിടെ നടത്തിയ പ്രസംഗത്തിലെ അപകടകരമായ വാക്പ്രയോഗങ്ങളും ദേശീയ പതാക ദുരുപയോഗം ചെയ്ത പ്രകടനത്തിലെ ആള്‍ക്കൂട്ടത്തോടു സംസാരിച്ചതും നിയമപ്രശ്‌നമായി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ചൂണ്ടിക്കാണിച്ചതുമാണ് അവര്‍ക്കെതിരേ നടപടിക്ക് കാരണമായത്.

ഇക്കാര്യങ്ങള്‍ രാജിവെച്ച വനംമന്ത്രി ലാല്‍ സിങ്, വ്യവസായമന്ത്രി ചന്ദ്ര പ്രകാശ് ഗംഗയും വിശദീകരിക്കുന്നു. അവര്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശം നടപ്പാക്കുകയായിരുന്നു, പക്ഷേ ചില കാര്യങ്ങളില്‍ ശ്രദ്ധക്കുറവുണ്ടായത് പിഴവായിപ്പോയി എന്നു സമ്മതിക്കുകയും ചെയ്തു.

സര്‍ക്കാരിന്റെ നിലഭദ്രമാണെന്നും മുന്നണി ഭരണത്തില്‍ കാണിക്കേണ്ട മാന്യത ബിജെപി കാണിച്ചുവെന്നും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു. ഇതിന് പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്ര രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ജനറല്‍ സെക്രട്ടറി രാം മാധവ് എന്നിവര്‍ക്ക് മെഹ്ബൂബ നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.