You are Here : Home / News Plus

ലിഗയുടെ കൊലപാതകം: നിര്‍ണായക വഴിത്തിരിവ്

Text Size  

Story Dated: Sunday, April 29, 2018 07:52 hrs UTC

കോവളത്തു നിന്ന് കാണാതായ വിദേശവനിതയലുടെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ കസ്റ്റഡിയിലുള്ളവരുടെ മൊഴികള്‍ കള്ളമെന്ന് സ്ഥിരീകരിച്ചതോടെയാണ് കൊലപാതകത്തിന്റെ ഏകദേശ ചിത്രം തെളിഞ്ഞത്. ലിഗ മരിച്ചെന്ന് കരുതുന്ന സമയം ഇവര്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്നാണ് പോലീസ് മൊഴി നല്‍കിയത്. ആ മൊഴിയില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സംഭവസമയത്ത് കസ്റ്റഡിയിലുള്ളവര്‍ ലിഗയുടെ മരണം സംഭവിച്ച പൊന്തക്കാടിനുള്ളില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഈ സമയങ്ങളില്‍ ഇവരെ കോവളത്തും കണ്ടതായുള്ള മൊഴികള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇവരുടെ മൊഴികള്‍ ഇതിനു വിരുദ്ധമായിരുന്നു. സ്ഥലത്ത് ഇല്ലായിരുന്നുവെന്നും, ബാറിലായിരുന്നുവെന്നുമാണ് മൊഴി നല്‍കിയിരുന്നത്. ഇതു പൊളിഞ്ഞതോടെ ഇവരിലേക്ക് അന്വേഷണം കൂടുതല്‍ കേന്ദ്രീകരിക്കാനായി.

കേസില്‍ ശാസ്ത്രീയ പരിശോധനഫലങ്ങള്‍ വന്നാല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തുഞെരിച്ചുള്ള കൊലപാതകം ആകാമെന്ന് വ്യക്തമായ സാധ്യതകളാണ് മുന്നോട്ടു വെച്ചത്. കൊലപാതകം സ്ഥിരീകരിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കസ്റ്റഡിയിലുള്ള രണ്ടു പേര്‍ക്കെതിരെ സംശയം ബലപ്പെട്ടത്. ഇവര്‍ രണ്ടുപേരും മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണെന്നാണ് വിവരം.

മൃതദേഹം പോലീസ് കണ്ടെത്തുന്നതിനു മുമ്ബു തന്നെ ലിഗയുടെ മൃതദേഹം കണ്ടിരുന്നുവെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. വാഴമുട്ടത്ത് മൃതദേഹം കിടന്ന സ്ഥലത്തു നിന്നും ബോട്ടില്‍ നിന്നും തലമുടിയും വിരല്‍ അടയാളങ്ങളും ഫോറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്.പ്രതികളെന്ന് സംശയിക്കുന്നവരില്‍ നിന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.