You are Here : Home / News Plus

ലിഗയുടെ കൊലപാതകത്തിൽ നാട്ടുകാർ ഒത്തുകളിച്ചു ?

Text Size  

Story Dated: Sunday, April 29, 2018 08:03 hrs UTC

കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ട നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പ് തന്നെ പ്രദേശിക വാസികളില്‍ പലരും ഇത് കണ്ടിരുന്നതായി പോലീസ്. ഈ സംശയം ശക്തമായതിനെത്തുടര്‍ന്ന് മൃതദേഹം കണ്ടവരില്‍ നിന്നും മറ്റു സമീപ വാസികളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. മൃതദേഹം കണ്ടതിന് സമീപത്തു നിന്നു തന്നെയാണ് ലിഗയെ അവിടെയെത്തിച്ചതെന്ന് കരുതുന്ന ഫൈബര്‍ വള്ളങ്ങളും കണ്ടെടുത്തത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേയ്ക്ക് നടക്കാന്‍ പറ്റാത്ത രീതിയില്‍ കാടും ചാടികടക്കാന്‍ ബുദ്ധിമുട്ടുള്ള തോടുമാണ്. പോലീസ് കസ്റ്റഡിയിലുള്ളവരുടെ വീടുകളിലേയ്ക്ക് പോകുന്ന ഭാഗത്താണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്.

സ്ത്രീകളുടേതടക്കമുള്ള വസ്ത്രങ്ങളും ചെരുപ്പും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. ലഹരി സംഘങ്ങള്‍ ഇവിടെ സ്ഥിരമായി എത്താറുണ്ടെന്ന് നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്. ചെന്തിലാക്കരിക്ക് സമീപമുള്ള കാടിന്റെ ഒരറ്റത്തായാണ് മൃതദേഹം കണ്ടത്.

രൂക്ഷമായ ദുര്‍ഗന്ധമുണ്ടായിട്ടും നാട്ടുകാര്‍ ഇതറിഞ്ഞില്ല എന്ന മൊഴികളും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പോലീസ് മൃതദേഹം കണ്ടെത്തിയതിനു ശേഷം ലിഗയെ ഇവിടെ വെച്ച്‌ കണ്ടിരുന്നെന്ന് ചിലര്‍ വെളിപ്പെടുത്തിയിരുന്നു. ലിഗയെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടും ഇവരാരും എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ലെന്നും സംശയമുയര്‍ത്തുന്നു.

മൃതദേഹം ഇവിടെയുള്ളതായി പ്രദേശവാസികളില്‍ പലര്‍ക്കും അറിയമായിരുന്നെന്ന് കരുതുന്നു. കസ്റ്റഡിയിലുള്ളവരും നിരീക്ഷണത്തിലുള്ളവരും പലപ്പോഴും ഇവിടെ ഒത്തുകൂടാറുണ്ടായിരുന്നെന്നും സമീപവാസികള്‍ ഇപ്പോള്‍ പോലീസിന് മൊഴി നല്‍കുന്നുണ്ട്. വലിയ ബാഗുകളുമായാണ് പലരുമെത്തുന്നത്. കാടിനുള്ളിലേയ്ക്ക് കടക്കാന്‍ പലയിടത്തു നിന്നും ചെറിയ വഴികളുണ്ട്.

രണ്ടാഴ്ച മുന്‍പ് തന്നെ പലരും മൃതദേഹം കണ്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. പ്രദേശവാസികളായ പ്രതികളെ ഭയന്നാകും ഇത് പുറത്ത് പറയാത്തതെന്ന നിഗമനത്തിലാണ് പോലീസ്. ലഹരി ഉപയോഗിക്കാന്‍ സ്ഥിരമായി ഇവിടെയെത്തുന്ന യുവാക്കളെയും ചോദ്യം ചെയ്തു വരികയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.