ടിപി ചന്ദ്രശേഖരന് വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്നു സിപിഎം പ്രാദേശിക നേതാക്കളടക്കം 11 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. കോഴിക്കോട് എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്ജിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് ടിപി വധം എന്ന് കോടതി നിരീക്ഷിച്ചു. പ്രാകൃതയും നികൃഷ്ടവുമായ കൊലപാതകമാണ് ഇതെന്നും കോടതി പറഞ്ഞു. കൊലയ്ക്ക് കാരണം രാഷ്ട്രീയമാണ്. വ്യക്തി വിരോധമല്ലെന്നും കോടതി പറഞ്ഞു.
Comments