ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ തൃപ്തികരമല്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും ഇപ്പോഴത്തെ കോടതി വിധി ആശ്വാസകരമാണെന്ന് അവര്‍ അറിയിച്ചു.കേസ് അപൂര്‍വങ്ങളില്‍ അപൂര്വമായിക്കണ്ട് പ്രതികള്‍ക്ക് വധശിക്ഷ നല്‍കുമെന്നായിരുന്നു കരുതിയത് - രമ പറഞ്ഞു. കേസില്‍ സി.പി.എമ്മിനുള്ള പങ്ക് വ്യക്തമാക്കുന്നതാണ് കോടതി വിധിയെന്നും അവര്‍ പറഞ്ഞു.
Comments