ലോക്സഭാ സ്ഥാനാര്‍ഥി നിര്‍ണയവും പുതിയ കെ.പി.സി.സി അധ്യക്ഷനും സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടി ഇന്ന് വൈകിട്ടും ചെന്നിത്തല നാളെയുമാണ് ഡല്‍ഹിക്ക് പോവുക. രണ്ട് നേതാക്കളും വെവ്വേറെ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തും.
ഫെബ്രുവരി ആദ്യത്തെ ആഴ്ചയില്‍ ഒന്നാംഘട്ട സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം നീട്ടാനാണ് സാധ്യത.
Comments