കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ന്യൂനപക്ഷ പദ്ധതികളുടെ പ്രയോജനം ഇനിയും അര്‍ഹിക്കുന്ന ഗുണഭോക്താക്കളിലത്തെിയിട്ടില്ലെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതബോധമുണ്ടെന്നും സോണിയ പറഞ്ഞു. ന്യൂഡല്‍ഹി വിജ്ഞാന് ഭവനില്‍ കേന്ദ്രന്യൂനപക്ഷ മന്ത്രാലയം പുതുതായി തുടങ്ങുന്ന ദേശീയ വഖഫ് വികസന കോര്പറേഷന് ലിമിറ്റഡിന്‍െറ (നവാഡ്കോ) ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ.
ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് യു.പി.എ സര്‍ക്കാര്‍ ആവിഷ്കരിച്ചതെന്ന് സോണിയ ചൂണ്ടിക്കാട്ടി.
Comments