വിഴിഞ്ഞം പദ്ധതിയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വിഴിഞ്ഞം പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പിലാക്കുന്നതിലെ ആശങ്ക ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ജമീല പ്രകാശം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
വിഴിഞ്ഞം പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തിലാക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യൂതാനന്ദന് ആരോപിച്ചു. തൂത്തുക്കുടി തുറമുഖത്തിനായി കേന്ദ്രമന്ത്രി പി.ചിദംബരമാണ് അട്ടിമറി നടത്തിയതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ.ബാബുവും ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും വി.എസ് സഭയില്‍ പറഞ്ഞു.
Comments