ലാവ് ലിന് കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് നാലാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണനാണ് പിന്മാറിയത്. കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെ ഏഴ് പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സി.ബി.ഐ സമര്‍പിച്ച റിവിഷന്‍ ഹരജി എന്‍.കെ ബാലകൃഷ്ന്്റെ ബെഞ്ച് ഇന്നു പരിഗണിക്കാനിരിക്കെയാണ് പിന്മാറ്റം. കെ ഹരിലാല്‍, തോമസ് പി.ജോസഫ്, എം.എല്‍.ജോസഫ് ഫ്രാന്‍സിസ് എന്നീ ജഡ്ജിമാര്‍ കേസില്‍നിന്ന് നേരത്തെ പിന്മാറിയിരുന്നു.
സര്‍ക്കാറില്‍ സ്വാധീനമുള്ള അഭിഭാഷകന്റെ ജൂനിയര്‍ ആയിരുന്നു താന്‍ എന്ന വാദമുയര്‍ത്തിയാണ് ജസ്റ്റിസ് ബാലകൃഷ്ണന് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്.
Comments