ബി.ജെ.പി നേതാവ് അരുണ്‍ ജയ്റ്റ്ലിയുടെ വസതിക്ക് മുന്നില്‍ ബി.ജെ.പി- ആം ആദ്മി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എ.എ.പി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി കോഴ വാഗ്ദാനം ചെയ്തെന്നാരോപിച്ചാണ് ആം ആദ്മി പ്രവര്‍ത്തകര്‍ ജയ്റ്റ്ലിയുടെ വസതിക്ക് മുന്നില്‍ ഉപരോധം തുടങ്ങിയത്. ഉപരോധത്തിനത്തെിയ ആം ആദ്മി പ്രവര്‍ത്തകര്‍ക്കെതിരെ എതിര്‍പ്പുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. കെജ്രിവാള് കള്ളനാണെന്ന മുദ്രാവാക്യം വിളിച്ചായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയത്. ഇരു വിഭാഗങ്ങളേയും പിന്നീട് പോലീസ് ഇടപെട്ട് പിരിച്ചുവിടുകയായിരുന്നു.
Comments