തീരദേശ പരിപാലന നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. എസ്.ശര്‍മ്മയാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ നോട്ടീസിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
തീരദേശ നിയമം നടപ്പാക്കുന്നതിനു മുമ്പ് വിഷയം എല്ലാവരുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്കി
Comments