നൈജീരിയയിലെ യോബില്‍ വെടിവെപ്പില്‍ 19പേര് കൊല്ലപ്പെട്ടു. ഗുലാനി പ്രദേശത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു.
കച്ചവടം കഴിഞ്ഞ തിരിച്ചുവരികായായിരുന്ന ഇവര്‍ക്കെതിരെ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു. പട്ടാള വേഷത്തിലാണ് അക്രമി സംഘമെത്തിയത്. ബോക്കോ ഹാരം തീവ്രവാദ സംഘത്തില്‍പ്പെട്ടവരാണ് അക്രമം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ പ്രദേശത്ത് ബോക്കോ ഹാരം ഗ്രൂപ്പിന് അധീശത്ത്വമുണ്ടെന്നതാണ് സംശയം ബലപ്പെടുത്തുന്നത്.
Comments