സി.പി.എം ശക്തമായി പ്രതികരിച്ചാല്‍ ആര്.എം.പി ഉണ്ടാവില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി മുന്നറിയിപ്പ് നല്കി. രമയോട് സഹാനുഭൂതിയുണ്ട്. വിധവയായ പെണ്‍കുട്ടിയാണ്. എന്നാല്‍ ശത്രുക്കള്‍ക്ക് ഒപ്പം ചേര്‍ന്ന് സി.പി.എമ്മിനെതിരെ പ്രവര്‍ത്തിക്കാമെന്ന് കരുതേണ്ട. സി.പി.എം പിരിച്ചുവിടുമെന്ന് കരുതുകയും വേണ്ട. സമാധാനപരമായി ഇരു പാര്‍ട്ടികളും പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മണി പറഞ്ഞു.
Comments