മൈക്ക് ഉപയോഗിക്കുന്നത് തടഞ്ഞ മാനന്തവാടി എസ്.ഐക്കെതിരെ ഭീഷണിയുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ. എസ്.ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നാണ് ബിന്ദു കൃഷ്ണ ഭീഷണിപ്പെടുത്തിയത്.
മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ മുന്നേറ്റയാത്രക്കിടെ മാനന്തവാടിയില്‍ ഗാന്ധിപാര്‍ക്കില്‍ യാത്രക്ക് നല്കിയ സ്വീകരണ യോഗത്തില്‍ മൈക്ക് ഉപയോഗിക്കരുതെന്ന് എസ്.ഐ സജു ജോസഫ് വിലക്കി. 10 മണി മുതല്‍ അഞ്ച് മണിവരെ മൈക്ക് ഉപയോഗിക്കരുതെന്ന സബ് കലക്ടറുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. കോടതി ഉത്തരവ് നടപ്പാക്കിയാല്‍ എസ്.ഐയുടെ തൊപ്പി തെറിപ്പിക്കുമെന്ന് ബിന്ദു ഭീഷണിപ്പെടുത്തി.
Comments