ടി.പി വധക്കേസ് ഗൂഢാലോചന സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കെ.കെ. രമക്കും ആര്.എം.പി നേതാക്കള്‍ക്കും എതിരെ കേസ്. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരപ്പന്തല്‍ കെട്ടിയതിനാണ് കന്‍േറാണ്‍മെന്റ് പൊലീസ് കേസെടുത്തത്. രമക്ക് പുറമെ ആര്.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു, അഡ്വ. കുമാരന്‍കുട്ടി, പേരൂര്‍ക്കട മോഹനന്, ഹരിഹരന് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 200റോളം പ്രവര്‍ത്തകര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമരപ്പന്തല്‍ കെട്ടുകയും മാര്‍ഗതടസം സൃഷ്ടിച്ചെന്നും ചൂണ്ടിക്കാട്ടി ഐ.പി.സി 143, 147, 149 വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.
Comments