കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 2.8 കിലോഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് എയര്‍ഇന്ത്യ എക്സ് പ്രസ് വിമാനത്തിലെത്തിയ കാസര്‍ക്കോട് സ്വദേശി അല്‍ത്താഫില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടികൂടിയത്. 84 ലക്ഷം രൂപ വില വരുന്ന 24 സ്വര്‍ണ ബിസ്ക്കറ്റുകളാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം കടത്താന്‍ സഹായിച്ച സുരക്ഷാ വിഭാഗം കരാര്‍ ജീവനക്കാരന് പി. മനോജിനെയും പിടികൂടിയിട്ടുണ്ട്.
Comments