ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചനയെ ക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിടുന്നത് വൈകും. നിയമ, സാങ്കേതിക നടപടി ക്രമങ്ങള്‍ക്ക് രണ്ടാഴ്ച കൂടി വേണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ ആര്.എം.പി, കെ.കെ. രമയുടെ നിരാഹാരം തുടരാന്‍ തീരുമാനിച്ചു. സി.ബി.ഐ അന്വേഷണ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിച്ചിരുന്ന ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ആശയക്കുഴപ്പത്തെ തുടര്‍ന്ന് അവസാന നിമിഷം മാറ്റി വെച്ചു.
സി.ബി.ഐക്ക് വിടുന്നതിന് മുന്നോടിയായി കേരള പൊലീസിലെ പ്രത്യേക സംഘം ഗൂഢാലോചനക്കേസ് അന്വേഷിക്കും. ഇതിന് പ്രത്യേക സംഘത്തിന് രൂപം നല്കി. ഈ അന്വേഷണത്തിനുശേഷം മാത്രമേ കേസ് സി.ബി.ഐക്ക് കൈമാറാന്‍ കഴിയുകയുള്ളൂ. ഇതിന് രണ്ടാഴ്ചയെങ്കിലും കുറഞ്ഞത് വേണ്ടിവരുമെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.
Comments