180 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഇനിമുതല്‍ ഇന്ത്യയില്‍ തത്സമയവിസ ലഭിക്കും. ഇന്ത്യയിലെ ടൂറിസം രംഗത്ത് വന്‍ കുതിപ്പിന് വഴിയൊരുക്കുന്നതാണ് പദ്ധതി. വിമാനത്താവളത്തില്‍ വിസ നല്കുന്ന (വിസ ഓണ്‍ അറൈവല്‍) പദ്ധതി ആദ്യ ഘട്ടത്തില്‍ കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പടെ രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക.
ഇതോടൊപ്പം വിദേശ ടൂറിസ്റ്റുകള്‍ക്ക് ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷിക്കാവുന്ന ഇടിഎ സംവിധാനവും ഏര്‍പ്പെടുത്തും. അപേക്ഷിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ അറിയിപ്പ് ലഭിക്കുന്ന രീതിയിലാണ് ഇടിഎ ഏര്‍പ്പെടുത്തുക. എന്നാല്‍ പാകിസ്ഥാന്, സുഡാന്, അഫ്ഗാനിസ്ഥാന്, ഇറാന്, നൈജീരിയ, ശ്രീലങ്ക, സൊമാലിയ എന്നിങ്ങനെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവരെ വിസ ഓണ്‍ അറൈവല്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിലവില്‍ 11 രാജ്യങ്ങളിലെ വിനോദസഞ്ചാരികള്‍ക്കാണ് ഇന്ത്യ തത്സമയ വിസ അനുവദിക്കുന്നത്.
Comments