പത്രപ്രവര്‍ത്തകരുടെയും പത്ര സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നുള്ള മജീദിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ വിവിധ പത്രസ്ഥാപനങ്ങള്‍ നല്കിയ ഹരജി സുപ്രീംകോടതി തള്ളി. 2014 ഏപ്രില്‍ മുതല്‍ ശിപാര്‍ശകള്‍ നടപ്പാക്കണമെന്നും 2011 നവംബര്‍ 11 മുതലുള്ള മുന്‍കാല പ്രാബല്യം നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കുടിശിക നാലു ഗഡുക്കളായിട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
രാജ്യത്തെ 45,000ലേറെ പത്രപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിനുള്ള ജസ്റ്റിസ് മജീതിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ 2013 ഒക്ടോബര്‍ 24ലാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിന് 2010 ജൂലൈ മുതലുള്ള മുന്‍കാല പ്രാബല്യവും സര്‍ക്കാര്‍ നല്കുകയുണ്ടായി. ഇതിനെ ചോദ്യം ചെയ്താണ് രാജ്യത്തെ പതിനഞ്ചോളം പത്രസ്ഥാപനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Comments