പുതുതായി വരുന്ന ഐ.ഐ.ടികളില്‍ ഒന്ന് കേരളത്തിലായിരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി പ്രഖ്യാപിച്ചു. തന്‍െറ കന്നി ബജറ്റിലാണ് ജെയ്റ്റ് ലി കേരളത്തിന്‍െറ ഏറെക്കാലമായുള്ള ആവശ്യത്തിന് പച്ചക്കൊടി കാട്ടിയത്. രാജ്യത്ത് മൊത്തം അഞ്ച് ഐ.ഐ.ടികളാണ് പ്രഖ്യാപിച്ചത്. കേരളത്തെക്കൂടാതെ ജമ്മു, ഛത്തീസ്ഗഡ്, ഗോവ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ഐ.ഐ.ടി അനുവദിച്ചു. എന്നാല്‍ ഇത്തവണ പ്രഖ്യാപിക്കപ്പെട്ട എയിംസ് ആശുപത്രികളില്‍ ഒന്നുപോലും കേരളത്തിന് ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് കേരള എം.പിമാര്‍ ബജറ്റവതരണത്തിനിടയില്‍ ബഹളം വെച്ചു. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, പൂര്‍വാഞ്ചല്‍ എന്നിവിടങ്ങളിലാണ് പുതിയ എയിംസ് പ്രഖ്യാപിച്ചത്.അതേസമയം, 16 പുതിയ തുറമുഖപദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ വിഴിഞ്ഞം തുറമുഖത്തിനെപ്പറ്റി ബജറ്റില്‍ പരാമര്‍ശം പോലുമില്ല. തൂത്തുക്കുടി തുറമുഖ വികസനത്തിന് പ്രത്യേക സഹായം നല്‍കും.
Comments