രാഷ്ട്രപതി പ്രണബ് മുഖര്‍ജി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഈമാസം 18ന് കേരളത്തിലത്തെും. കാസര്‍കോട്ടും തിരുവനന്തപുരത്തും രണ്ടു പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.19ന് രാവിലെ അദ്ദേഹം തിരുവനന്തപുരത്തുനിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോകും. കാസര്‍കോട്ട് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിലാണ് രാഷ്ട്രപതി പങ്കെടുക്കുന്നത്. മംഗലാപുരം വിമാനത്താവളത്തിലത്തെുന്ന അദ്ദേഹം അവിടെനിന്ന് ഹെലികോപ്ടറിലാണ് കാസര്‍കോട്ട് എത്തുക. തുടര്‍ന്ന്, തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതിക്ക് വൈകുന്നേരം വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിന്‍െറ വജ്രജൂബിലി ആഘോഷങ്ങള്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. രാജ്ഭവനിലാണ് താമസിക്കുക.
Comments