പാറ്റൂര്‍ ഭൂമിയിടപാട് സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ സബ്മിഷന്. ചട്ടം ലംഘിച്ച് തുടരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. സംഭവത്തെകുറിച്ച് അന്വേഷണം നടത്തണം. ഭൂമി വിവാദം സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പൂഴ്ത്തിയെന്ന് വി.എസ് ആരോപിച്ചു. പാറ്റൂരിലെ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് സബ്മിഷന് മറുപടിയായി സഭയെ അറിയിച്ചു. സ്ഥലപരിശോധന നടത്തിയ നഗരസഭയ്ക്ക് വീഴ്ച പറ്റി. 9.66 സെന്റ് ഭൂമിയും ഉടന്‍ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments