വിഴിഞ്ഞം കരാറില്‍ ക്രമക്കേട് ആരോപിക്കുകയും എന്നാല്‍ പദ്ധതി നടപ്പാക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. കരാറില്‍ അഴിമതിയുണ്ടെങ്കില്‍ റദ്ദാക്കട്ടെ. അതിനുള്ള വ്യവസ്ഥ കരാറില്‍ തന്നെയുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തെ പാര്‍ട്ടി സ്വാഗതം ചെയ്യുകയാണ്. പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണ്. കെ.പി.സി.സി രാഷ് ട്രീയകാര്യസമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു ഹസ്സന്.
Comments