ലണ്ടൻ : ലോക ഹോക്കി ലീഗ് സെമി ഫൈനൽ റൗണ്ടിലെ പൂൾ ബി മൽസരത്തിൽ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്കായി ഹർമൻപ്രീത് സിങ് (13, 33), തൽവീന്ദർ സിങ് (21, 24), ആകാശ്ദീപ് സിങ് (47, 59) എന്നിവർ ഇരട്ടഗോൾ നേടി. ഏഴാം ഗോൾ പർദീപ് മോറിന്റെ (49) വകയാണ്. പാക്കിസ്ഥാന്റെ ആശ്വാസ ഗോൾ മുഹമ്മദ് ഉമർ ബൂട്ട (57) നേടി. ചൊവ്വാഴ്ച നെതർലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മൽസരം. ഗ്രൂപ്പിൽ കാനഡയെയും സ്കോട്ലൻഡിനെയും തോൽപ്പിച്ച ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്.
Comments