കൊച്ചി മെട്രോയിലും പൊലീസുകാരുടെ സൗജന്യ യാത്ര. കൊച്ചി മെട്രോയിലും പൊലീസുകാരുടെ സൗജന്യ യാത്ര; പരാതിയുമായി കെഎംആര്‍എല്‍ news കൊച്ചി മെട്രോയിലും പൊലീസുകാരുടെ സൗജന്യ യാത്ര! By Web Desk | 12:17 PM June 26, 2017 Facebook Twitter Reddit Quick Summary * കൊച്ചി മെട്രോയിലും പൊലീസുകാരുടെ സൗജന്യ യാത്ര * പരാതിയുമായി കെഎംആര്‍എല്‍ * സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പാസ് അനുവദിക്കണമെന്നാണ് പൊലീസ് കൊച്ചി: സംസ്ഥാനത്തെ ബസുകളില്‍ പൊലീസുകാരുടെ സൗജന്യ യാത്ര ഏറെക്കാലമായി ചര്‍ച്ചാ വിഷയമാണ്. ചില ജില്ലകളിലെങ്കിലും ബസുടമകള്‍ പലപ്പോഴും ഇതിനെതിരെ പരാതിയുമായി രംഗത്തെത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ പൊലീസിന്റെ സൗജന്യ യാത്രയ്ക്കെതിരെ പരാതിയുമായെത്തിയിരിക്കുന്നത് മറ്റാരുമല്ല. സാക്ഷാല്‍ കെഎംഎആര്എല് തന്നെയാണ്. കൊച്ചി മെട്രോയില്‍ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ സൗജന്യ യാത്ര നടത്തുന്നതായാണ് കെഎംആര്‍എല്ലിന്റെ പരാതി. സുഹൃത്തുക്കളുമായെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്നും കെഎംആര്‍എല്‍ അധികൃതര്‍ എറണാകുളം റേഞ്ച് ഐജിയ്ക്ക് നല്കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പാസ് അനുവദിക്കണമെന്നാണ് പൊലീസിന്റെ നിലപാട്. കൊച്ചി മെട്രോയുടെ സുരക്ഷയ്ക്കായി സംസ്ഥാന പൊലീസ് സേനയുടെ ഭാഗമായ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ നിന്നും 128 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരുന്നത്. മെട്രോ ഓടുന്ന പാലാരിവട്ടം മുതല്‍ ആലുവ വരെയുള്ള സ്റ്റേഷനുകളിലെ സുരക്ഷാ പരിശോധനകളാണ് ഇവരുടെ ചുമതയിലുള്ളത്. വിവിധ സ്റ്റേഷനുകളില്‍ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍, ഓഫീസര്‍മാര്‍ എന്നിവര്‍ സൗജന്യ യാത്ര നടത്തുന്നുവെന്ന് കാണിച്ചാണ് കെഎംആര്‍എല്‍ എറണാകുളം റേഞ്ച് ഐജിയ്ക്ക് കത്ത് നല്‍കിയത്. ചില ഉദ്യോഗസ്ഥര്‍ സുഹൃത്തുക്കളുമായി എത്തുന്നതായും കെഎംആര്‍എല്ലിന് പരാതിയുണ്ട്.
Comments