തമിഴ്നാട്ടിൽ അനധികൃത ഗുഡ്ക വ്യാപാരത്തിന് ഒത്താശ ചെയ്യാൻ ആരോഗ്യമന്ത്രി സി വിജയഭാസ്കർ കോഴ വാങ്ങിയതിന്റെ രേഖകൾ പുറത്തായത് വിവാദമാകുന്നു. മന്ത്രിയ്ക്ക് പുറമേ നിലവിലെ ഡിജിപി ടി കെ രാജേന്ദ്രനും മുൻ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ എസ് ജോർജും പ്രമുഖ ഗുഡ്ക വ്യാപാരിയുടെ കൈയിൽ നിന്ന് കോഴ വാങ്ങിയതിന്റെ രേഖകളും പുറത്തുവന്നു. മന്ത്രിയെയും ഉന്നതപൊലീസുദ്യോഗസ്ഥരെയും പുറത്താക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യവും ശക്തമാവുകയാണ്.
Comments