മറ്റ് ഭൂമിയില്ലാത്ത ചെറുകിട കൈയേറ്റക്കാരോട് അനുഭാവ പൂര്‍ണമായ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദിവാസികള്‍ക്ക് ഉടന്‍ ഭൂമിയും രേഖയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാര്‍ ഉന്നത തല യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈയേറ്റമെന്ന് തോന്നിക്കാവുന്ന വര്‍ഷങ്ങളായി താമസിച്ച് പോരുന്ന ഭൂമി സംസ്ഥാനത്തെ പലയിടത്തുമുണ്ട്. മറ്റ് ഭൂമിയില്ലെങ്കില്‍ അവര്‍ക്ക് ആ ഭൂമി നല്കുന്ന കാര്യം പരിഗണിക്കും. എന്നാല്‍ വന്‍കിട കൈയേറ്റം ഒഴിപ്പിക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments