കോഴിക്കോട്: പുതിയ റിലീസ് തിയ്യതിയോ റിലീസ് മാറ്റിവെക്കാനുള്ള കാരണമോ വ്യക്തമാക്കിയിട്ടില്ല. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പ്രയാഗ മാര്‍ട്ടിനാണ്. വെള്ളിയാഴ്ച്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മിക്കുന്ന ചിത്രം കൂടിയാണ് രാമലീല. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവര്‍ത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം. മുകേഷ്,സിദ്ദിഖ്, വിജയരാഘവന്,കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സച്ചിയുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ സംഗീതം നല്കുന്നു. ഷാജികുമാറിന്റെതാണ് ഛായാഗ്രഹണം.
Comments