നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കേസില്‍ പൂര്‍ണമായ തെളിവ് ലഭിച്ചാല്‍ ആരായാലും അറസ്റ്റ് ചെയ്യുമെന്നും എന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഡി.ജി.പി. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകുകയുണ്. പ്രതികളെ പെട്ടെന്ന് കണ്ടെത്താന്‍ ശ്രമിക്കും. അന്വേഷണത്തില്‍ ഞാന്‍ പൂര്‍ണ തൃപ്തനാണ്. അറസ്റ്റ് സംബന്ധിച്ച് അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്. കൃത്യമായ തെളിവുകള്‍ ലഭിച്ചാല്‍ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യും.
Comments