ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ഡോക്ലയില്‍ ഇന്ത്യ സൈന്യത്തെ അയച്ച സാഹചര്യത്തില്‍ കശ്മീരില്‍ ചൈന ഇടപെടുമെന്ന് ചൈനീസ് പത്രം. പാകിസ്താന് ആവശ്യപ്പെട്ടാല്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് ചൈനയുടെ ദേശീയ പത്രം ഗ്ലോബല്‍ ടൈംസിലെ ലേഖനത്തില്‍ പറയുന്നു. ഇന്ത്യന്‍ സൈന്യം ഡോക്ലയില്‍ ഇടപെടുന്നത് ഭൂട്ടാനുവേണ്ടിയല്ലെന്നും ഇന്ത്യയുടെ താല്പര്യം സംരക്ഷിക്കാനാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂട്ടാന്റെ അതിര്‍ത്തിയില്‍ നിലവിലുള്ള അംഗീകൃത അതിര്‍ത്തിരേഖയിലല്ലാതെ തര്‍ക്ക മേഖലയില്‍ ഇടപെടാന്‍ ഇന്ത്യയ്ക്കാവില്ല. ഇപ്പോഴത്തെ ഇടപടലിന് ഇന്ത്യ പറയുന്ന യുക്തി അനുസരിച്ചാണെങ്കില്‍, പാകിസ്താന് ആവശ്യപ്പെട്ടാല്‍ ചൈനയ്ക്ക് കശ്മീരില്‍ ഇടപെടാന്‍ സാധിക്കും. ഇന്ത്യ-പാക് തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങളിലും, ഇന്ത്യയുടെ അധീനതയിലുള്ള കശ്മീരിലും ചൈനീസ് സൈന്യത്തിന് പ്രവേശിക്കാനാവുമെന്ന് ചൈന വെസ്റ്റ് നോര്‍മല്‍ യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ സ്റ്റഡീസ് വിഭാഗം മേധാവി ലോങ് ഷിന്‍ചുന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
Comments