നടിയെ ആക്രമിച്ച കേസിലെ 'മാഡം' സുനില്‍കുമാറിന്റെ ഭാവനാ സൃഷ്ടിയെന്ന് പൊലീസ്. അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു ഇത്. ക്വട്ടേഷൻ നൽകിയത് ദിലീപ് മാത്രമെന്നും പൊലീസ് പറയുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്യും. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഫോറൻസിക് ഫലത്തിന് ശേഷമായിരിക്കും. സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടരുകയാണ്. സുനിൽ കുമാർ 'ലക്ഷ്യ'യിൽ എത്തിയോ എന്ന് ഉറപ്പിക്കാനാണിത്. നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസിൽ ഇന്നും തെളിവെടുപ്പ് തുടരും . ദിലീപിനെ തൃശൂരിലേക്ക് കൊണ്ടുപോകും, നാദിർഷായെയും അപ്പുണ്ണിയെയും ഇന്ന് ചോദ്യം ചെയ്തേക്കും. ദിലീപിന്റെ ജാമ്യാപേക്ഷയെ പൊലീസ് എതിർക്കും.
Comments